top of page
Untitled
Home: Welcome
Untitled
Home: About
Home: Gallery

CEYF (യുവ ജന സംഘടന ) ചരിത്രം 

ക്രിസ്തീയ പരിശ്രമ സംഘം എന്ന പേരിലാണ് സീ. ഈ. വൈ. എഫ്. 1930കളിൽ അറിയപ്പെട്ടിരുന്നത്. കാലാകാലങ്ങളിൽ നമ്മുടെ ഇടയിൽ പ്രവർത്തിക്കുന്നതിന് ദൈവത്താൽ അയക്കപ്പെട്ട സഭാ ശുശ്രൂഷകന്മാർ, ഈ സംഘടനയുടെ വളർച്ചയിൽ അങ്ങേയറ്റം സഹായിച്ചിട്ടുണ്ട്. അങ്ങനെ അത് സഭയുടെ പോഷക സംഘടനകളിൽ അഗ്രഗണ്യമായ ഒന്നായി മാറി. ഞായറാഴ്ചകളിൽ രാവിലെ സഭാ ആരാധനയ്ക്ക് ശേഷം യുവജന സംഘടനയുടെ ആരാധന നടത്തപ്പെടുന്നു. ഇതിലൂടെ, യുവാക്കളിലെ നേതൃപാടവവും സർഗ്ഗ ശേഷിയും വളർത്തുന്നതിനും ദൈവവുമായുള്ള ബന്ധത്തിൽ അവരെ ഉറപ്പിക്കുന്നതിനും സഹായിക്കുന്നു. കാലാകാലങ്ങളിൽ നമ്മുടെ നേതാക്കന്മാരെ വളർത്തിയെടുക്കുന്നതിന് ഈ സംഘടന വഹിച്ച പങ്ക് നിസ്തുലമാണ്; ഈ നേതാക്കന്മാരിലൂടെ ഇടവകയ്ക്കും സമൂഹത്തിനും മഹാഇടവകയ്ക്കും ലഭിച്ച സംഭാവനകൾ അമൂല്യവും. ലഭ്യമായ രേഖകൾ പ്രകാരം നമ്മുടെ യുവജനസഖ്യത്തിന്റെ ആദ്യ സെക്രട്ടറി ശ്രീ. കെ. ഗിൽബർട്ട് ആയിരുന്നു. ഇതിനു ശേഷം നമ്മുടെ ഇടവകയിൽ നിന്ന് വളരെയധികം പ്രമുഖ വ്യക്തികൾ ഇടവകതലത്തിലും, ഡിസ്ട്രിക്റ്റ് തലത്തിലും മഹാഇടവകതലത്തിലും സംഘടനയുടെ വിവിധ ഭാരവാഹിത്വങ്ങൾ വഹിക്കുണ്ടായി. അവരിൽ സർവ ശ്രീ ജ്ഞാനാഭരണം, റ്റീ .സൈറസ്, ജെ. രത്നരാജ്, ജെ. ജോണ്‍, എൻ. ഗ്ലാഡ്സ്റ്റണ്‍, അലിവർ ഓസ്ടിൻ, ബീ. എഡ്വിൻ, എം.എഫ്. ഡിക്സണ്‍ രാജ്, ഏ . ജോസ് കുമാർ, ഡീ. മോഹൻദാസ്, ഷിബു ജസ്റ്റസ്, ജെ. ജസ്റ്റിൻ ജാവർട്ട്, സീ. വീ. പ്രമോദ് കുമാർ, പ്രശാന്ത് ജീ. വില്യം, റ്റീ . ഓ. രതീഷ്‌ കുമാർ, എസ് .സജി, ജീ. ആർ . ബിനു, ദീപേഷ് എഡ്വിൻ, ഈ. ഷിബി, ഈ . രാജു, വീ. ജീ. ഷൈൻ, ജീ. ആർ . ഷൈനി, ഡാർവിൻ രാജ് തുടങ്ങിയവർ ഉൾപ്പെടുന്നു.
 

Home: History
bottom of page